മാഹി വധം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍റില്‍

മാഹി:മാഹി ബാബു വധക്കേസിൽ അറസ്റ്റിലായ മുന്ന് ആർഎസ്എസ് പ്രവർ‍ത്തകരെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.ജെറിൻ സുരേഷ്, നിജേഷ്,ശരത്ത് എന്നിവരാണ് റിമാന്‍റിലായത്. അറസ്റ്റിലായ മൂന്ന് പേരും നേരത്തേ കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണ്. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്‍റെയും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്‍റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.