തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കു പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ്സ്. ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ് എന്നിവര്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.