ഒന്നാം പ്രതി പീതാംബരൻ, രണ്ടാം പ്രതി സജി ജോർജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു.
കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി പിതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. പൊലീസ് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് പീതാംബരന്‍ കോടതിയില്‍ അറിയിച്ചു. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പിതാംബരന്‍ കുറ്റം നിഷേധിച്ചത്.
ഒന്നാം പ്രതി പീതാംബരൻ, രണ്ടാം പ്രതി സജി ജോർജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. പീതാംബരനെയും സജിയേയും കോടതി റിമാന്‍ഡ് ചെയ്തു.
