സംഭവസ്ഥലത്തെത്തിയ നാല് അ​ഗ്നിശമനസേന ഉദ്യോ​ഗസ്ഥർ കെട്ടിടത്തിലെ താമസകാരായ 500ഒാളം പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം നന്നത്.  

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഹിമാലയ മാളിനടുത്തുള്ള ശ്രീജി ടവറിൽ വൻ തീപിടിത്തം. സംഭവസ്ഥലത്തെത്തിയ നാല് അ​ഗ്നിശമനസേന ഉദ്യോ​ഗസ്ഥർ കെട്ടിടത്തിലെ താമസകാരായ 500ഒാളം പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം നന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെട്ടിടത്തിലെ പടിയിൽനിന്നും താഴേക്ക് വീണ ജയ് സോണി എന്ന പതിമൂന്നുകാരന് പൊള്ളലേറ്റു. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 

കെട്ടിടത്തിലെ വെയർഹൌസിലുണ്ടായിരുന്ന ടയറുകൾക്ക് തീപിടിച്ചതാണ് അപകട കാരണമെന്ന് അഹ്മദാബാദ് ഫയർ ആന്റ് എമർജൻസി സർവീസസ് (AFES) ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് തീ ആളിക്കത്തുകയാണ്. തീ അണയ്ക്കുന്നതിനായി കൂടുതൽ 
അഗ്നിശമനസേനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.