ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും എലിപ്പനിയും നാല് മാസത്തിനിടെ പത്ത് മരണം അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

മലപ്പുറം:പകര്‍ച്ചവ്യാധി ഭീഷണിയില്‍ മലപ്പുറം ജില്ല. മലയോരമേഖലകളില്‍ ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുകയാണ്. 
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ പത്ത് പേരാണ് വിവിധ തരത്തിലുള്ള പനി ബാധിച്ച് മരിച്ചത്. 146 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ മരിച്ചു. കരുളായി, പെരിന്തല്‍മണ്ണ, വാഴക്കാട് പ്രദേശങ്ങളിലായിരുന്നു മരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എലിപ്പനി ബാധിച്ച 14 പേരില് മൂന്ന് പേര്‍ മരിച്ചു. 64 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മക്കരപ്പറമ്പ്, വളവന്നൂര് മേഖലകളിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കളക്ടര്‍ വിളിച്ചു. കിണറുകളും ജലാശയങ്ങളും അടിയന്തിരമായി സൂപ്പര്‍ ക്ലോറിനേഷന് വിധേയമാക്കാന്‍ തീരുമാനിച്ചു.

ഡപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെമ്പാടും ഇവര്‍ നിരീക്ഷണം നടത്തും. റബ്ബര്‍, കവുങ്ങിന്‍ തോട്ടങ്ങളിലെ എലി നശീകരണത്തിന് നടപടി സ്വീകരിക്കും. ഇതരസംസ്ഥാനത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.