മലപ്പുറം: മലപ്പുറത്ത് ആഘോഷമായി കൊട്ടിക്കലാശം. ചിലയിടങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും പൊലീസും പാര്‍ട്ടിനേതാക്കളും ഇടപെട്ട് സംഘര്‍ഷമൊഴിവാക്കി. കിഴക്കേത്തലയിലായിരുന്നു യുഡിഎഫിന്റെ കൊട്ടിക്കലാശം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. വടക്കെമണ്ണയായിരുന്നു സിപിഎമ്മിന്റെ പ്രവര്‍ത്തകരുടെ കലാശക്കൊട്ട് വേദി. ഉച്ചക്ക് രണ്ട് മണിയോടെ തന്നെ പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.

5 മണിക്ക് ശേഷം സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.പൊലീസും നേതാക്കളും ഇടപെട്ടെങ്കിലും പ്രശ്നപരിഹാരമായില്ല.അഞ്ചരയോടെ ഇവിടെ കൊട്ടികലാശം അവസാനിപ്പിച്ചു.

മലപ്പുറം നഗരകേന്ദ്രമായ കുന്നുമ്മലിലേക്കായിരുന്നുയുടെ ബിജെപി റോഡ്ഷോ.പക്ഷെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകരും കുന്നുമ്മലില്‍ എത്തിയതോടെ പ്രവര്‍ത്തരകര്‍ തമ്മില്‍ വാക്ക് തര്‍ക്കമായി.ഇതോടെ പൊലീസ് ഇടപെട്ട് കുന്നുമ്മലിലെ കൊട്ടികലാശം അവസാനിപ്പിച്ചു.