മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരെഞ്ഞെടുപ്പിനുള്ള ഇടതു സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് മലപ്പുറത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. സ്ഥാനാര്‍ഥി ആരെന്നുളള സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും.

ഉച്ച കഴിഞ്ഞു ചേരുന്ന ജില്ലാ കമ്മറ്റി യോഗത്തിലും കോടിയേരി പങ്കെടുക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേര് കോടിയേരി തന്നെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അതല്ലെങ്കില്‍ തിരുവനന്തപുരത്ത് വച്ചാകും പ്രഖ്യാപനം. മുതിര്‍ന്ന നേതാവ് ടി.കെ. ഹംസ, മങ്കടയിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന ടി.പി. റഷീദലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എംബി ഫൈസല്‍ എന്നിവരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.