ഫുട്‌ബോള്‍ ആരാധകനായ ഷിഹാബ് എന്ന യുവാവ് ഫേസ്ബുക്കില്‍ നടത്തിയ ലോകകപ്പ് പ്രവചനം ഞെട്ടിക്കുകയാണ്

ഫ്രാന്‍സ് രണ്ടാം തവണയും കപ്പുയര്‍ത്തിയതോടെ ഫുട്‌ബോള്‍ ആരാധകനായ ഷിഹാബ് എന്ന യുവാവ് ഫേസ്ബുക്കില്‍ നടത്തിയ ലോകകപ്പ് പ്രവചനം ഞെട്ടിക്കുകയാണ്. ഒരു ടീമിന്‍റെ ആരാധക സംഘത്തിലും നില്‍ക്കാതെ ഷിഹാബ് സാധ്യതകള്‍ വെച്ച് നടത്തിയ പ്രവചനങ്ങളില്‍ ഫ്രാന്‍സ് കപ്പെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രവചിച്ചത്. 

വെറുതെ പ്രവചനം മാത്രമല്ല ഷിഹാബ് നടത്തുന്നത്. കൃത്യമായി കളി വിലയിരുത്തിയ ശേഷമാണ് സെമി, ഫൈനല്‍ ലൈനപ്പുകള്‍ ഷിഹാബ് പ്രവചിച്ചത്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ കളി വിലയിരുത്തലിന്റെ നിലവാരം കൂടി വ്യക്തമാക്കുന്നുണ്ട്. അതെസമയം ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പിച്ച് ഫ്രാന്‍സ് കിരീടം നേടുമെന്നാണ് ഷിഹാബ് പറയുന്നത്. 

അങ്ങനെ കൂടി സംഭവിച്ചാല്‍ പുതിയ പോള്‍ നീരാളിയാണ് ഇദ്ദേഹം എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അര്‍ജന്‍റീന ആരാധകനായിരുന്ന ഷിഹാബ് പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്സീബ് എഞ്ചിനീയറിംഗ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം.