കാശ്മീരില്‍ സ്ഫോടനത്തില്‍ മലയാളി മേജറും സൈനികനും വീരമൃത്യു വരിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 12:22 PM IST
Malayalee major SV Nair killed in Jammu Kashmir
Highlights

ശശിധരന്‍ നായര്‍ 11 വര്‍ഷമായി സൈന്യത്തിലുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപമുളള പാതയിലായിരുന്നു സ്ഫോടനമെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.  

ദില്ലി∙ ജമ്മു കശ്മീരിലെ നൗഷേറയിൽ നിയന്ത്രണരേഖയ്ക്കു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജർ ശശിധരൻ വി.നായരാണ്(33) സ്ഫോടനത്തിൽ  കൊല്ലപ്പെട്ടത്. 2/11 ഗൂർഖാ റൈഫിൾസിൽ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.  

വെള്ളിയാഴ്ച നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. ശശിധരന്‍ നായര്‍ 11 വര്‍ഷമായി സൈന്യത്തിലുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപമുളള പാതയിലായിരുന്നു സ്ഫോടനമെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.  

loader