ദില്ലിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ജീനയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ജീനയെ ദില്ലി ഓണ്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

നേരത്തെ ജീനയുടെ നേതൃത്വത്തില്‍ തൊഴില്‍ പീഡനത്തെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ കണ്ട് പരാതി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പിരിച്ചുവിടല്‍ നോട്ടീസ് അയച്ചതാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.