പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദില്ലി: ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ കേസ്. ബജ്രം​ഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആൽബിനെതിരെ കേസെടുത്തത്. വീട്ടിൽ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ആരോപണം. പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനുവരി 13നാണ് പരാതിയുടെ അടിസ്ഥാനത്തിൽ ആൽബിനെ കസ്റ്റഡിയിലെടുത്തത്. നിലവിൽ കാൺപൂരിലെ ജയിലിലാണ് ആല്‍ബിൻ.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Breaking News l Kerala News Updates | School Kalolsavam