''കേരളത്തെ അറിയുമോ? നിങ്ങള്‍ക്ക് കേരളത്തിലും ആരാധകരുണ്ട്.. ഞങ്ങള്‍ പ്രളയദുരിതത്തിലാണ്. താങ്കളുടെ സഹായം ആവശ്യമുണ്ട്.'' മലയാളികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ചോദിക്കുന്നു. 


തിരുവനന്തപുരം: ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേജിലും ദുരിതാശ്വാസ സഹായം അഭ്യർത്ഥിച്ച് മലയാളികൾ. മൈക്രോസോഫ്റ്റ് ചെയർമാനായ ബിൽ​ഗേറ്റ്സിന്റെ പേജിലും സഹായ അഭ്യർത്ഥനയുമായി മലയാളികൾ എത്തിയിരുന്നു. കമന്റിൽ ഹാഷ്ടാ​ഗുകളുമായാണ് സഹായം അഭ്യർത്ഥന. കേരളത്തിന്റെ ദുരിതമേഖലകളെ ചൂണ്ടിക്കാണിച്ചാണ് മിക്കവരും കമന്റിട്ടിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തെ അറിയുമോ എന്നറിയില്ല. മൺസൂൺ മഴയിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരളത്തിലുള്ളവർ. താങ്കളുടെ സഹായം ഞങ്ങൾക്ക് ആവശ്യമാണ്. കേരളത്തിലും നിങ്ങൾക്ക് ആരാധകരുണ്ട് റൊണാൾഡോ. അവരെ സഹായിക്കുമോ? ഇതാണ് ഫേസ്ബുക്ക് പേജിലെ കമന്റുകളുടെ ഉള്ളടക്കം. സാധിക്കുന്നിടത്തെല്ലാം കേരളത്തിന് വേണ്ടി സഹായം ചോദിക്കുകയാണ് മലയാളികളും കേരളത്തെ അറിയുന്നവരും. റൊണാള്‍ഡോയും ഫാമിലിക്ക് ഫോട്ടോയ്ക്ക് താഴെയാണ് കമന്‍റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.