ചെന്നൈ: ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന്റെ പേരില്‍ മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം. ഏറോസ്‌പേസ് ഡിപ്പാര്‍ട്‌മെന്റിലെ പിഎച്ച്ഡി വിദ്യാര്‍ഥി സൂരജിനാണ് മര്‍ദ്ദനമേറ്റത്. വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനായിരുന്ന സൂരജ് ഞായറാഴ്ച നടന്ന ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. ഓഷ്യന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പിജി വിദ്യാര്‍ഥിയും എബിവിപി നേതാവുമായ മനീഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് സൂരജിനെ മര്‍ദ്ദിച്ചത്. ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത മറ്റ് വിദ്യാര്‍ഥികള്‍ക്കെതിരെയും ഭീഷണികളുണ്ടെന്ന് സഹവിദ്യാര്‍ഥികള്‍ ആരോപിച്ചു.