ദില്ലി: ദില്ലി മയൂര്‍ വിഹാറില്‍ മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി രജത് മേനോനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലെ ലഹരി മരുന്നു വില്‍പ്പനക്കാരനും അയാളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളുമാണു പ്രതികള്‍.
മൂന്നുപേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയാണു പൊലീസ് കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ രജത്തിനു മര്‍ദനമേറ്റതിന്റെ അടയാളങ്ങള്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതിനിടെ മയൂര്‍ വിഹാറിലെ പാന്‍കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച മലയാളികളായ നാട്ടുകാര്‍ ലഹരി വില്‍പ്പനക്കാരന്റെ കടയ്ക്ക് തീയിട്ടിരുന്നു. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പൊലീസ് സുരക്ഷയിലാണ് മയൂര്‍ വിഹാര്‍.
