ലണ്ടന്‍: ലൈംഗിക സംതൃപ്തിക്കായി പുരുഷ വേശ്യമാരെ തേടുന്നവരുടെ എണ്ണം അമേരിക്കയിലും ബ്രിട്ടനിലും കൂടി വരുന്നതായി റിപ്പോര്‍ട്ട്. മെയില്‍ എസ്കോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുരുഷ ലൈംഗിക തൊഴിലാളികളുടെ സേവനം സംബന്ധിച്ച് ആഗോളതലത്തില്‍ നടന്ന പഠനമാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. ലോകവ്യാപകമായുള്ള മെയില്‍ എസ്‌കോര്‍ട്ടുകളുടെ കണക്കെടുത്താല്‍ ഇത്തരക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് അമേരിക്കയ്ക്കും ബ്രിട്ടനുമുള്ളത്. 

എന്നാല്‍ 14,531 പുരുഷ എസ്‌കോര്‍ട്ടുകളുള്ള മെക്സിക്കോയാണ് ഒന്നാം സ്ഥാനമുള്ളത്. പുരുഷ വേശ്യകളുടെ കാര്യത്തില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ ചില രാജ്യങ്ങളില്‍ തീരെ പുരുഷ വേശ്യകളില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ലോകമാകമാനം ഈ ബിസിനസിന് നല്‍കപ്പെടുന്ന ശരാശരി പ്രതിഫലം 150 പൗണ്ടാണെന്നാണ് വ്യക്തമായിരിക്കുന്നത്. 

സര്‍വേ പ്രകാരം ഇന്ത്യയില്‍ 48 പുരുഷവേശ്യകളാണുള്ളത്. ജപ്പാനില്‍ 327ഉം ബെല്‍ജിയത്തിലല്‍ 307ഉം നെതര്‍ലാന്‍ഡ്സില്‍ 290ഉം ഫ്രാന്‍സില്‍ 182ഉം ഓസ്ട്രേലിയയില്‍ 125ഉം യുഎഇയില്‍ 124ഉം റഷ്യയില്‍ 97ഉം കാനഡയില്‍ 40ഉം ഡെന്മാര്‍ക്കില്‍ 9ഉം ഓസ്ട്രിയയില്‍ ഏഴും ചൈനയില്‍ ഒന്നും പുരുഷവേശ്യകളാണുള്ളത്. ഫിന്‍ലാന്‍റിലും ദക്ഷിണകൊറിയയിലും ഇത്തരക്കാര്‍ തീരെ ഇല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.

30 വയസുകളിലും 40 വയസുകളിലുമുള്ള സ്ത്രീ പ്രഫഷണലുകളാണ് ഇത്തരത്തില്‍ പുരുഷവേശ്യകളെ പണം കൊടുത്ത് തേടുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നല്ലൊരു ബന്ധം സ്ഥാപിക്കാനാണ് തങ്ങള്‍ ഇത്തരത്തില്‍ പണം കൊടുത്ത് പുരുഷ വേശ്യകളെ തേടുന്നതെന്നും മറ്റ് ചില സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ചില സ്ത്രീകള്‍ വൈകാരികമായ ബന്ധങ്ങള്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നെതന്നും ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ക്രൈം ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് സെന്‍ററിലെ പ്രഫ. ജോണ്‍ സ്‌കോട്ട് പറയുന്നു. 

യുകെയിലെ ചില മെയില്‍ എസ്‌കോര്‍ട്ടുകള്‍ സ്ത്രീകള്‍ക്കും ദമ്പതികള്‍ക്കും സെക്സ് പ്രദാനം ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച ഗവേഷണത്തില്‍ പറയുന്നു. ഇത്തരത്തില്‍ ലൈംഗികത തേടുന്ന സ്ത്രീകളുടെ എണ്ണം അഞ്ച് വര്‍ഷങ്ങള്‍ക്കിടെ മൂന്നിരട്ടിയായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഡെയ്ലി മെയില്‍ പറയുന്നു.