Asianet News MalayalamAsianet News Malayalam

വാഹനം കയറി ചെല്ലാൻ പറ്റാത്ത സ്ഥലം; കായംകുളത്ത് ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് വീട്ടില്‍വെച്ച് പ്രസവം എടുത്തു

വാഹനം കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായതിനാൽ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് വീട്ടില്‍വെച്ച് പ്രസവം എടുത്ത് മാതൃകയായി.

male nurses suna rajan and manu vargese helps a woman in her delivery
Author
Kayamkulam, First Published Feb 21, 2019, 1:05 PM IST

കായംകുളം: വാഹനം കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായതിനാൽ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് വീട്ടില്‍വെച്ച് പ്രസവം എടുത്ത് മാതൃകയായി. കായംകുളം കാക്കനാട് സ്വദേശികളായ രാജ്‌കുമാറിന്‍റെ ഭാര്യ സുനിതക്ക് പ്രസവ വേദനയെ തുടർന്നാണ് അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ടത്.

എന്നാല്‍ വീടിനടുത്ത് ആംബുലൻസ് എത്തിക്കാൻ കഴിഞ്ഞെങ്കിലും അര കിലോമീറ്റർ വാഹനം കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായതിനാൽ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വർഗീസും ഡെലിവറി കിറ്റുമായി അവിടെയെത്തുകയും വീട്ടിൽ വെച്ച് തന്നെ പ്രസവം എടുക്കുകുകയും ആയിരുന്നു. ശേഷം പൊക്കിൾ കൊടി മുറിച്ച്  അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നൽകി. തുടര്‍ന്ന് കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. 

സംഭവത്തെ കുറിച്ച് യുഎൻ സംസ്ഥാന പ്രസിഡന്‍റുമായ  ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അഭിനന്ദനങ്ങൾ സോനാ രാജൻ & മനു വർഗ്ഗീസ്

108 ആംബുലൻസിന്റെ നെറുകയിൽ ഒരു പോൻ തൂവൽ കൂടി 20/2019 വൈകിട്ട് 7.40നു നൂറനാട് ലെപ്രോസി സനറ്റോറിയം കേന്ദ്രീകരിച്ചു സർവിസ് നടത്തുന്ന 108 സർവ്വീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ചു 20km ദൂരെയുള്ള കായംകുളം കാക്കനാട് സ്വദേശികളായ രാജ്‌കുമാറിന്റെ ഭാര്യ സുനിതക്ക് പ്രസവ വേദനയെ തുടർന്നു അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ടു.

15 മിനിറ്റ് സമയം കൊണ്ട് 20 KM കവർ ചെയ്തു ആംബുലൻസിന്റെ പൈലറ്റ് മനു വർഗീസ് കാക്കനാട് വീടിനടുത്ത് ആംബുലൻസ് എത്തിക്കാൻ കഴിഞ്ഞെങ്കിലും അര കിലോമീറ്റർ വാഹനം കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായതിനാൽ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വർഗീസും ഡെലിവറി കിറ്റുമായ് ദ്രുതഗതിയിൽ അവിടെയെത്തുകയും വണ്ടിയിലേക്ക് സുനിതയെ മാറ്റാൻ കഴിയാത്ത അവസ്ഥയായതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മനസ്സിലാക്കി വീട്ടിൽ വെച്ച് തന്നെ ഇ എം ടി സ്റ്റാഫ് നേഴ്സ് സോനാരാജൻ പ്രസവം എടുക്കുകുകയും പൊക്കിൾ കോടി കട്ട് ചെയ്ത് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നൽകി 108 ആംബുലൻസിൽ കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു .അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.സുനിത ആൺ കുഞ്ഞിനാണ് ജന്മം നൽകിയത്.

യുഎൻഎയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ EMT Mr. Sona Rajan , നും Driver Mr. Manu Vargeesനും യുഎൻഎ കുടുംബത്തിന്റെ ഹൃദയാഭിവാദ്യങ്ങൾ...

 

Follow Us:
Download App:
  • android
  • ios