Asianet News MalayalamAsianet News Malayalam

പിഞ്ചുകുഞ്ഞ് വെടിയേറ്റ് മരിച്ചു; പാക് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്

  • എട്ട് മാസം പ്രായമുള്ള കുഞ്ഞ് വെടിയേറ്റ് മരിച്ചു
  • പാക് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു മല്ലു ഹാക്കര്‍മാര്‍
Mallu Cyber Soldiers hacked Pakistan government websites

തിരുവനന്തപുരം: പാകിസ്ഥാനിൽ അകാരണമായി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച എട്ടുമാസം പ്രായമുള്ള നിധിൻ എന്ന കുഞ്ഞിന് വേണ്ടി പ്രതിഷേധമുയർത്തി പാകിസ്ഥാൻ സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് മലയാളി  ഹാക്കർമാർ.  മല്ലു സൈബർ സോൾജിയേഴ്സ് ആണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തത്. ഈ കുഞ്ഞിന് വേണ്ടി മാത്രം അല്ല സമൂഹത്തിൽ സ്വന്തം ലാഭങ്ങൾ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവർക്കിടയിൽ ഇത് പോലെ നിശ്ശബ്ദരാക്കപെട്ട അനേകമായിരം നിധിൻമാർക്ക് വേണ്ടി ജീവന്‍റെ അവസാന ശ്വാസം നിലക്കുന്നത് വരെയും പ്രതികരിച്ചിരിക്കുമെന്ന് മല്ലു സൈബർ സോൾജിയേഴ്സ്. 

ഞങ്ങൾ നിശ്ശബ്ദരാണ് പക്ഷെ ഒരിക്കലും മറക്കില്ല എന്ന വാചകവും ചേർത്തിട്ടുണ്ട്.  കുഞ്ഞിന്റെ വെടിയേറ്റ് കിടക്കുന്ന പടവും മല്ലു സൈബർ സോൾജിയേഴ്‌സിന്‍റെ ലോഗോയും സൈറ്റുകളിൽ പതിച്ചിട്ടുണ്ട്. ഫെസ്ബുക്കിലൂടെയാണ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത കാര്യം സംഘം വെളിപ്പെടുത്തിയത്. 

മല്ലു സൈബർ സോൾജിയേഴ്‌സിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്  

Follow Us:
Download App:
  • android
  • ios