ദില്ലി: തൊണ്ട വ‍ൃത്തിയാക്കുന്നതിനിടെ യുവാവ് ടൂത്ത് ബ്രഷ് അറിയാതെ വിഴുങ്ങി. ദില്ലി സ്വദേശിയായ 36 കാരനാണ് ബ്രഷ് അറിയാതെ വിഴുങ്ങിയത്. ഡിസംബര്‍ എട്ടിനാണ് സംഭവം നടന്നത്.  എന്നാല്‍ വിവരം ആരെയെങ്കിലും അറിയിക്കുകയോ ആശുപത്രിയെ സമീപിക്കുകയോ യുവാവ് ചെയ്തില്ല.

പിറ്റേദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവ് ഡോക്ടര്‍മാരോട് ബ്രഷ് വയറ്റിലായ കാര്യം മറച്ചുവെച്ചു.സിറ്റി സ്കാന്‍ നടത്തിയതോടെയാണ് യുവാവിന്‍റെ വയറ്റില്‍ ബ്രഷ് കുടുങ്ങിക്കിടക്കുന്നത് ഡോക്ടര്‍മാര്‍ക്ക് വ്യക്തമാകുന്നത്.  12 സെന്‍റിമീറ്റര്‍ നീളത്തിലുള്ള ബ്രഷ് ഡിസംബര്‍ 10 ന് പുറത്തെടുത്തു.