കോടതിമുറിയില്‍ പ്രതി ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു ബലാത്സംഗ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

വാഷിങ്ടണ്‍: ബലാത്സംഗകുറ്റത്തിന് അറസ്റ്റ് ചെയ്ത വ്യക്തി തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിമുറിയില്‍ വച്ച് സ്വന്തം ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു. ഒടുവില്‍ കുറ്റാരോപിതനെ കോടതി കുറ്റവിമുക്തനാക്കി. വാഷിങ്ടണ്ണിലെ ന്യഹാനിലെ കോടതിയിലാണ് സംഭവം നടന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താനല്ല ബലാത്സംഗം ചെയ്തതെന്ന് തെളിയിക്കാനാണ് കുറ്റാരോപിതന് ഈ വഴി സ്വീകരിക്കേണ്ടി വന്നതെന്ന് അയാളുടെ അഭിഭാഷകന്‍ പറയുന്നു. ഒരു പത്രത്തില്‍വന്ന വാര്‍ത്തയില്‍ ഉണ്ടായിരുന്ന ചിത്രത്തില്‍ നിന്നാണ് യുവതി കുറ്റാരോപിതനായ ഡെസ്മണ്ട് ജെയിംസിനെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചു.

 തന്നെ ബലാത്സംഗം ചെയ്തയാളുടെ ലൈംഗികാവയവത്തെക്കുറിച്ച് യുവതി പൊലീസിന് വിവരണം നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ ചിത്രങ്ങള്‍ ഇയാളുടെ ലൈംഗികാവയവത്തിന്‍റെ നല്‍കിയെങ്കിലും ചില ചിത്രങ്ങള്‍ സംശയത്തിനിടയാക്കി. ഒടുവില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് കോടതിമുറയില്‍ വച്ച് വസ്ത്രമഴിച്ച് ലൈംഗിക അവയവം ജഡ്ജിയെ കാണിക്കുകയായിരുന്നു.