Asianet News MalayalamAsianet News Malayalam

കിടക്ക പങ്കിടാന്‍ വിസമ്മതിച്ച നാല്‍പ്പത്തിയാറുകാരനെ ഇരുപത്തിമൂന്നുകാരന്‍ കുത്തി വീഴ്ത്തി

സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വര്‍ഷങ്ങളായി പങ്കാളിയായി കഴിഞ്ഞിരുന്ന യുവാവ് കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍  കലാശിച്ചത്. നാല്‍പ്പത്തിയാറുകാരനെയാണ് ഇരുപത്തിമൂന്നുകാരമായ  യുവാവ്  കുത്തിയത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

man allegedly stabs gay partner for refusing sex
Author
Pune, First Published Sep 21, 2018, 2:49 PM IST

പൂന: സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വര്‍ഷങ്ങളായി പങ്കാളിയായി കഴിഞ്ഞിരുന്ന യുവാവ് കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍  കലാശിച്ചത്. നാല്‍പ്പത്തിയാറുകാരനെയാണ് ഇരുപത്തിമൂന്നുകാരമായ  യുവാവ്  കുത്തിയത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

ബുധനാഴ്ച പരാതിക്കാരനായ യുവാവുമായി ബന്ധപ്പെട്ട യുവാവ് അടുത്ത ദിവസം പങ്കിടമെന്ന് ആവശ്യപ്പെട്ടതാണ് കലഹമുണ്ടാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമത്തിന് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുത്തേറ്റ് പരാതിക്കാരന്‍ വീണതോടെ യുവാവ് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. 

പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. യുവാവിന്റെ  കുത്തേറ്റയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണുള്ളത്. പൂനെയിലെ ഘടക് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. നാല്‍പ്പത്തിയാറുകാരനായ പരാതിക്കാരന്റെ കൂടെയായിരുന്നു യുവാവ് താമസിച്ചിരുന്നത്.  

Follow Us:
Download App:
  • android
  • ios