ജയിലിലേക്ക് കൊണ്ട് പോകുംവഴി രക്ഷപ്പെടാന്‍ ശ്രമം; പ്രതിയെ ഓടി പിടിച്ച് പൊലീസ്

First Published 28, Mar 2018, 11:24 PM IST
man arrested by the police who tried to escape through the prison
Highlights
  • ജയിലിലേക്ക് കൊണ്ട് പോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചു പിടിച്ചു
  • മോഷണക്കേസ് പ്രതി ആര്യങ്കോട് സ്വദേശി മണികണ്ഠനാണ് പൊലീസിനെ വട്ടം ചുറ്റിച്ചത്

നെയ്യാറ്റിന്‍കര: ജയിലിലേക്ക് കൊണ്ട് പോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. മോഷണക്കേസ് പ്രതി ആര്യങ്കോട് സ്വദേശി മണികണ്ഠനാണ് പൊലീസിനെ വട്ടം ചുറ്റിച്ചത്.

നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് പുജപ്പൂര ജയിലിലേക്ക് മടങ്ങുംവഴിയാണ് സംഭവം.  മണികണ്ഠൻ പൊലീസുകാരോട് ബീടി ആവശ്യപ്പെട്ടു. വാങ്ങിനല്‍കില്ലെന്ന് പൊലീസുകാര്‍ പറഞ്ഞതോടെ ഇയാള്‍ ബഹളം വച്ചു. വാഹനത്തിനുള്ളില്‍ സ്വയം തല കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കാന്‍ തുടങ്ങി. വാഹനം നിരത്തി മണികണ്ഠനെ ശാന്തനാക്കാന്‍ നോക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

പിന്തുടര്‍ന്ന് ഓടിയ പൊലീസുകാര്‍ അധികം വൈകാതെ മണികണ്ഠനെ പിടികൂടി. നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം നെയ്യാറ്റിൻകര പൊലീസ് സറ്റേഷനിൽ ഹാജരാക്കി. നെയ്യാറ്റിൻ കയിൽ 6 മാസം മുൻപ് നടന്ന മോഷണ പരമ്പരയിലെ മുഖ്യപ്രതിയാണ് മണികണ്ഠന്‍.
 

loader