വയനാട്: താമരശ്ശേരി ഡിവൈഎസ്പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പൊതുപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം സ്വദേശി അബ്ദുല്‍ മജീദാണ് അറസ്റ്റിലായത്. കൊടുവള്ളിയിലെ ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വാട്‌സാപ്പില്‍ ഷെയര്‍ ചെയ്തതിനാണ് അബ്ദുല്‍ മജീദിനെ അറസ്റ്റ് ചെയ്തത്.