കണ്ണൂർ ഇരിക്കൂർ സ്വദേശി റഫീക്കാണ് പിടിയിലായത്
കണ്ണൂർ: വിവാഹ നിശ്ചയം നടത്തിയശേഷം ലൈംഗികമായി ചൂഷണം ചെയ്ത് വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശി റഫീക്കാണ് പിടിയിലായത്.
നടുവിൽ സ്വദേശിയായ യുവതിയുമായി കഴിഞ്ഞ വർഷമാണ് റഫീഖിന്‍റെ വിവാഹം നിശ്ചയിച്ചത്. വിദേശത്തായിരുന്ന റഫീഖ് നാട്ടിലെത്തിയ ശേഷം യുവതിയേയും കുടുംബാങ്ങളേയും മലപ്പുറത്തെ ഒരു പള്ളിയിൽ നേർച്ചക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കോഴിക്കോട്ടെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. രാവിലെ ചായ കുടിക്കാനെന്ന് പറഞ്ഞ് യുവതിയെ ബന്ധുക്കളുടെ അടുത്ത് നിന്നും കൂട്ടിക്കൊണ്ടു പോയി സ്വന്തം മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട്, റഫീഖ് വിവാഹത്തിൽ നിന്ന് പിന്മാറുകയും മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുകയും ചെയ്തതോടെയാണ് പീഡനത്തിനിരയായി യുവതി പരാതി നൽകിയത്.
