തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അച്ഛന്‍ പോലീസ് പിടിയില്‍. രണ്ടു വര്‍ഷമായി പീഡനത്തിനിരയായ പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയാണ്.

കാട്ടാക്കട സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടി ഗര്‍ഭിണിയായതോടെയാണ് അമ്മ പോലും വിവരറിയുന്നത്. പിന്നീട് ബന്ധുവീട്ടിലാക്കിയ കുട്ടിക്ക് ഗര്‍ഭചിദ്രം നടത്താന്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. കുട്ടി സ്‌കൂളില്‍ പോകാതായതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചെത്തി. ഇതോടെ മറ്റൊരു ബന്ധുവീട്ടിലേക്ക് മറ്റി. കുട്ടിയെ പുറത്ത് കാണാതായതോടെയാണ് നാട്ടുകാര്‍ ഇടപെടുന്നത്. വിവരം പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചു. വനിതാ പൊലീസിന്റെ സഹായത്തോടെ ചൈള്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയില്‍ നിന്നും അമ്മയില്‍ നിന്നും വിവരങ്ങള്‍ തേടിയെങ്കിലും സത്യം പുറത്തുവന്നിരുന്നില്ല. പിന്നീട് നിര്‍ഭയയിലേക്ക് മാറ്റിയ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്താകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.