തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കള്ളിമൂട് ആദിവാസി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളറട സ്വദേശി ജനേഷനാണ് പോലീസിന്റെ പിടിയിലായത്. നാലു മാസം മുന്‍പാണ് കേസിനാസ്‌പദമായ സംഭവം. ഇയാള്‍ ആരുമില്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ പ്രതിയില്‍നിന്ന് ഇത്തരത്തില്‍ ശാരീരികമായി ഉപദ്രവവും പീഢനവും തുടര്‍ന്നതോടെ പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പൂജപ്പുരയിലെ നിര്‍ഭയകേന്ദ്രത്തില്‍ വിവരം അറിയിച്ചത്. നിര്‍ഭയ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വെള്ളറട പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.