കണ്ണൂർ: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ കണ്ണൂർ ശ്രീകണ്ഠാപുരത്ത് പച്ചക്കറി വ്യാപാരി അറസ്റ്റിൽ. കോട്ടൂർവയൽ സ്വദേശി അയൂബ് ആണ് പൊലീസ് പിടിയിലായത്. കുട്ടിയെ ഭീഷണിപ്പെടുത്തി കോട്ടൂർവയലിലെ വീട്ടിൽവെച്ചും കാറിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർത്ഥിയായ 13കാരൻ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred