സ്കൂൾ കോമ്പൗണ്ടിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളം ആലുവയിൽ മധ്യവയസ്കൻ 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കീഴ്മാട് കുന്നുംപുറം സ്വദേശി ശിവാജിയാണ് ആൺകുട്ടിയെ പീഡിപ്പിച്ചത്. ആദ്യം സൗഹൃദം സ്ഥാപിച്ച ഇയാൾ സമീപത്തുള്ള സ്കൂൾ കോമ്പൗണ്ടിലെത്തിച്ചാണ് കുട്ടിക്കെതിരെ അതിക്രമം കാണിച്ചത് .ചൈൽഡ് ലൈനിൽ നിന്ന് വിവരമറിഞ്ഞ ആലുവ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.