പിടിയിലാകുുന്നത് വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ
ആലപ്പുഴ: ആലപ്പുഴ മാന്നാറില് പൊലീസ് നടത്തിയ റെയ്ഡിൽ 70 ലിറ്റർ കോടയും ചാരായം വാറ്റ് ഉപകരണങ്ങളുമായി ഒരാളെ അറസ്റ്റ് ചെയ്തു. എണ്ണയ്ക്കാട് തൈയ്യൂര് പുത്തൻകണ്ടത്തിൽ വീട്ടിൽ കുട്ടിയുടെ മകൻ പ്രഭാകരനെ(56)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 12 മണിയോടെ ഇയാൾ വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിലാണ് പിടിയിലായത്.
വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനായി സജ്ജീകരിച്ച ഉപകരണങ്ങളും 70 ലിറ്റർ കോടയും കണ്ടെടുത്തു. ഭാര്യയും മക്കളും ഉള്ള ഇയാൾ വീട്ടിൽ ഒറ്റക്ക് താമസിച്ചു വരുകയായിരുന്നു. ഡിവൈഎസ് പി.ആർ ബിനുവിന് ലഭിച്ച രഹസ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാന്നാർ എസ്.ഐ.കെ.എൽ മഹേഷ്.എസ് ഐ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തില് നടന്ന റെയ്ഡിലാണ് ഇയാളെ കുടുക്കിയത്.
