മക്കള്‍ക്ക് മുന്നില്‍ വച്ചായിരുന്നു പിതാവ് മുന്‍ഭാര്യയെ വെടിവച്ച് കൊന്നത്

ലോസാഞ്ചല്‍സ്: മുന്‍ഭാര്യയെ നഗര മധ്യത്തിലെ മാളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിന്റെ ആത്മഹത്യശ്രമം. മക്കള്‍ക്ക് മുന്നില്‍ വച്ചായിരുന്നു പിതാവ് മുന്‍ഭാര്യയെ വെടിവച്ച് കൊന്നത്. മുന്‍ഭാര്യ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് നിലത്ത് വീഴുന്നത് കണ്ടതിന് ശേഷം അതേ തോക്ക് തനിക്ക് നേരെ പിടിച്ച് ഇയാള്‍ നിറയൊഴിക്കുകയായിരുന്നു. 

ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്തിമൂന്നു വയസ് പ്രായമുള്ള ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹ മോചിതനായത്. ഇവരുടെ മക്കള്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റിട്ടില്ല. വെടിവയ്പിനെ തുടര്‍ന്ന് മാള്‍ അടച്ചിട്ടു. 

മാളില്‍ വച്ച് കണ്ടുമുട്ടിയ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനേ തുടര്‍ന്നാണ് വെടിവയ്പ് നടന്നത്. മക്കളെ വെടിവയ്ക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നെങ്കിലും ആളുകള്‍ ഓടിക്കൂടിയതോടെ പരാജയപ്പെടുകയായിരുന്നു.