മകനെ അന്വേഷിച്ചെത്തിയ പൊലീസ് നാരായണനെ മര്‍ദ്ദിക്കുകയായിരുന്നു

തൃശൂര്‍: ചുണ്ടെലില്‍ വൃദ്ധന്‍ മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി. ചുണ്ടെല്‍ സ്വദേശി നാരായണന്‍(60) ആണ് മരിച്ചത്. മകനെ അന്വേഷിച്ചെത്തിയ പൊലീസ് നാരായണനെ മര്‍ദ്ദിക്കുകയായിരുന്നു. കുന്നംകുളം പൊലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കും ചെയ്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുന്നംകുളം സിഐ അടക്കം മൂന്നു പൊലീസുകാർ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും 
ഉടൻ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.