അറുപത് വയസ്സുകാരനെ തല്ലിക്കൊന്നു

ദില്ലി: ദില്ലിയിലെ വാസിപുര്‍ ജില്ലയില്‍ അറുപത് വയസ്സുകാരനെ തല്ലിക്കൊന്നു. ശനിയാഴ്ചയാണ് ടാങ്കില്‍നിന്ന് വെള്ളം നിറയ്ക്കുന്നതിന്റെ പേരില്‍ ആക്രമണമുണ്ടായത്. വസിപൂരിലെ എസ്എസ് നഗറിലെ താമസക്കാരനാണ് മരിച്ച ലാല്‍ ബഹദൂര്‍. വെള്ളവുമായി എത്തിയ ടാങ്കറില്‍നിന്ന് ആളുകള്‍ വെള്ളം നിറയ്ക്കുന്നതിനിടെ 3.30 ഓടെയാണ് കൊലപാതകം നടന്നത്.

സംഭവം നടക്കുമ്പോള്‍ ലാല്‍ ബഹദൂറിന്റെ മകന്‍ റോഹതും അവിടെ ഉണ്ടായിരുന്നു. അല്‍പ്പസമയത്തിനുള്‌ളില്‍ റോഹിത്തിനും പ്രതികളായ കൗമാരക്കാര്‍ക്കുമിടയില്‍ വാഗ്വാധമുണ്ടായി. ആദ്യം ആര് വെള്ളം നിറയ്ക്കണമെന്നതിന്റെ പേരിലാണ് ഇവര്‍ തമ്മില്‍ വഴക്ക് നടന്നത്. 

വഴക്ക് നടക്കുന്നത് പിടിച്ചുമാറ്റാനെത്തിയതായിരുന്നു ലാല്‍ ബഹദൂര്‍. എ്ന്നാല്‍ പ്രതികള്‍ ലാല്‍ ബഹദൂറിനെ ആക്രമിക്കുകയായിരുന്നു. ഉടന്‍തന്നെ അബോധാവസ്ഥയിലായ ലാല്‍ ബഹദൂറിനെ ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് അയാള്‍ മരിക്കുകയുമായിരുന്നു. 

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും രണ്ട് പേര്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ്.