മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഇതോടെ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാവുകയാണ് അന്ന. 2013ന് ശേഷം ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വനിതയും കൂടിയാണ് അന്ന.
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഇതോടെ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാവുകയാണ് അന്ന. 2013ന് ശേഷം ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വനിതയും കൂടിയാണ് അന്ന.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായമുള്ള ആളിനോട് പ്രണയം തോന്നുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. നോർത്തേൺ അയർലാന്റിൽ മൂന്നു പതിറ്റാണ്ടിലെറേയായി നടക്കുന്ന വർഗീയ അതിക്രമങ്ങളാണ് നോവലിലൂടെ അന്ന പറഞ്ഞു വയ്ക്കുന്നത്.
ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നയ്ക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക.
അയർലാൻ്റിലെ ബെല്‍ഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍. നോ ബോൺസ് (2001), ലിറ്റിൽ കൺസ്ട്രക്ഷൻസ് (2007), മോസ്റ്റിലി ഹീറോ (2014) എന്നിവയാണ് മറ്റ് നോവലുകൾ.
ഇംഗ്ലീഷിലെഴുതപ്പെട്ടതും ബ്രിട്ടനില്‍ പബ്ലിഷ് ചെയ്തിട്ടുള്ളതുമായ നോവലുകളാണ് ബുക്കർ പുരസ്കാരത്തിന് അർഹമാകുക. 1969ലാണ് ബുക്കര്‍ പുരസ്‌കാരം നല്‍കി തുടങ്ങിയത്.
