പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് കിണറ്റിൽ വീണുമരിച്ച നിലയിൽ ചേലക്കര സ്വദേശി ആണ് മരിച്ചത് 

തൃശൂർ: ചേലക്കരയിൽ ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. ചേലക്കര സ്വദേശി പ്രജീഷ് (35) ആണ് മരിച്ചത്.

ഇന്നലെ രാത്രി ചേലക്കര ബാറിൽ സംഘർഷത്തിനിടെ ഇയാളെ കാണാതായിരുന്നു. ഇന്ന് രാത്രി ഒൻപതിന് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.