സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം
കോട്ടയം: നഗരമധ്യത്തിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
ഇന്ന് പുലർച്ചെയാണ് തിരുനക്കര ക്ഷേത്രത്തിന് സമീപം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടിന്റെ ഒരു ഭാഗം കഴുത്തിൽ കുരുക്കിട്ട് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റിൽ ചാരിനിർത്തിയ രീതിയിൽ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പുലർച്ചെ ഇയാള്‍ ചായ കുടിക്കാൻ പോകുന്നത് കണ്ടവരുണ്ടെന്നും അതിനാൽ സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും നാട്ടുകാർ അറിയിച്ചു.
കടത്തിണ്ണയിലാണ് ഇയാൾ ഉറങ്ങാറ്. ഉറങ്ങുന്ന സ്ഥലത്തിനടുത്താണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുൾപ്പടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
