തമിഴ്നാട്ടിൽ നിന്നെത്തിയ യുവാവിനെ കാണാതായി
പാലക്കാട്: അവധി ആഘോഷിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ 9 അംഗ സംഘത്തിലെ യുവാവ് വാളയാർ ഡാമിൽ അകപ്പെട്ടു. കോയമ്പത്തൂർ സിങ്കനെല്ലൂർ സ്വദേശി അരുൺകുമാറിനെയാണ് കാണാതായത്. ഡാമിൽ കുളിക്കുന്നതിനിടെ ഇയാളെ കാണാതാവുകയായിരുന്നു. അഗ്നിശമനസേനയും പൊലീസും തെരച്ചിൽ നടത്തുകയാണ്.
