കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന് കത്തിച്ച യുവാവിന് ദുബായില്‍ വധശിക്ഷ

First Published 6, Mar 2018, 6:32 PM IST
Man gets death sentence for killing mistress husband in Dubai burning his body
Highlights

പൊലീസ്ആ ദ്യം തന്നെ 22 കാരിയായ ഭാര്യയെയും അവരുടെ കാമുകനെയും സംശയിച്ചിരുന്നു

ദുബായ്: കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവാവിന് ദുബായ് കോടതി വധശിക്ഷ വിധിച്ചു. തന്റെ സുഹൃത്ത് കൂടിയായ യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം വലിച്ചിഴച്ച് കാറില്‍ കയറ്റി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

2016 ഒക്ടോബര്‍ 15നായിരുന്നു സംഭവം. കോംറോസ് ദ്വീപില്‍ താമസിച്ചിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. അല്‍ ഖുസൈസിലെ ഒരു വെയര്‍ഹൗസിന് സമീപത്ത് വെച്ച് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ ശവശരീരം കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് കോംറോസ് ദ്വീപിലുള്ള യുവാവാണ് മരണപ്പെട്ടതെന്ന് കണ്ടെത്തിയ പൊലീസ്, ആദ്യം തന്നെ 22 കാരിയായ ഭാര്യയെയും അവരുടെ കാമുകനെയും സംശയിച്ചു. എന്നാല്‍ ഇരുവരും കുറ്റം നിഷേധിക്കുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ യുവതിയുടെ ആഗ്രഹം അനുസരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോര്‍ട്ട് ജഡ്ജി മുഹമ്മദ് ജമാലാണ് ശിക്ഷ വിധിച്ചത്. യുവതിക്ക് 15 കൊല്ലം തടവും വിധിച്ചിട്ടുണ്ട്. യുവതിയും കാമുകനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ഉഭയ സമ്മതപ്രകാരം ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും വിധിയില്‍ പറയുന്നു. പ്രതികള്‍ക്ക് ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കും.

loader