കൊലപാതകശ്രമം, മണല്‍ കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മിഥുന്‍ എന്നു വിളിക്കുന്ന എബിന്‍ ഒരു ബാങ്കിന്റെ എക്‌സിക്യൂട്ടീവെന്ന് പരിചയപ്പെടുത്തിയാണ് കോളജ് വിദ്യാര്‍ത്ഥിനിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. പ്രണത്തിലായ ശേഷം പെണ്‍കുട്ടിയ തമ്പാനൂരിലെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും മൊബൈലില്‍ പകര്‍ത്തി. ഇതിനുശേഷം ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. ഫേസ്ബുക്കില്‍ ചിത്രങ്ങളുടയും വീട്ടുകാര്‍ക്കുനേരെയും ഭീഷണി വന്നതോടെ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി. കൊട്ടാരക്കര പൊലീസ് കസ്റ്റഡയിലെടുത്ത് അടുത്ത ദിവസം തന്നെ പ്രതിയെ വിട്ടയച്ചു. പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് എല്ലാമെന്ന പറഞ്ഞായിരുന്നു പൊലീസ് പ്രതിയെ വിട്ടയത്. പിന്നീട് ബന്ധുക്കള്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് കേസ് തമ്പാനൂര്‍ പൊലീസിന് കൈമാറിയത്.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയ്ക്കായി അന്വേഷണം തുടങ്ങിയത്. എബിന്റെ മൊബൈലും ഫേസ്ബുക്ക് അക്കൗണ്ടും പൊലീസ് പരിശോധിച്ചുവരുകയാണ്. മറ്റ് പെണ്‍കുട്ടികളും ഇയാളുടെ ചതിക്കുഴില്‍ വീണിട്ടുണ്ടെന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.