കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂരില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ സ്വദേശി ബാലകൃഷ്ണനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ട്യൂഷന് പോയി മടങ്ങിയ കുട്ടിയെ ഇയാള്‍ ബലമായി പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
ഇന്നലെയാണ് കേസിനാധാരമായ സംഭവം. രാവിലെ എട്ടരയ്ക്ക് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ കുട്ടിയെ ഇയാള്‍ വഴിയില്‍ വെച്ച് പിടികൂടി. ആള്‍ത്തിരക്കില്ലാത്ത സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കി. 47കാരനായ ഇയാളെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്‌സോയും ഇയാള്‍ക്ക് മല്‍ ചുമത്തി. പൊലീസിന് പുറമെ ചൈല്‍ഡ് ലൈനിലും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കുട്ടിയുടെ ജനനേന്ദ്രിയ ഭാഗത്ത് ഇയാളുടെ അതിക്രമത്തില്‍ നേരിയ പരിക്കുകളുണ്ട്.
