വിമാനത്തിനുള്ളില്‍വെച്ച് ജീവനക്കാരോട് മോശമായി പെരുമാറുകയും എയര്‍ഹോസ്റ്റസുമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന പരാതിയില്‍ മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്തിന്റെ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ വിമാനത്താവളത്തില്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ എയര്‍ഹോസ്റ്റസുമാരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയയാളെയാണ് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത്.

എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരും മൊബൈല്‍ ഉപയോഗിച്ച് ജീവനക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് വിമാനക്കമ്പനിയുടെ വാദം. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ പരാതി നല്‍കുമെന്നും വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂവര്‍ സംഘം വിമാനത്തില്‍ മോശമായി പെരുമാറുകുയും, സീറ്റുബെല്‍റ്റുകളും മറ്റും നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. ബംഗ്ലാദേശില്‍നിന്ന് റോഡ് മാര്‍ഗം കൊല്‍ക്കത്തയിലെത്തി, വിമാനത്തില്‍ മുംബൈയിലേക്ക് പോകുകയായിരുന്നവരാണ് വിമാനത്തിനുള്ളില്‍ അതിക്രമം കാട്ടിയത്.