ഭാര്യയ്ക്ക് താടിമീശയുള്ളതിനാല്‍ വിവാഹ മോചനം വേണമെന്ന ആവശ്യം അഹമ്മദാബാദിലെ കുടുംബകോടതി തള്ളി

അഹമ്മദാബാദ്: ഭാര്യയ്ക്ക് താടിമീശയുള്ളതിനാല്‍ വിവാഹ മോചനം വേണമെന്ന ആവശ്യം അഹമ്മദാബാദിലെ കുടുംബകോടതി തള്ളി. ഭാര്യയുടെ പുരുഷശബ്ദവും താടിമീശയും ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്.

വിവാഹാലോചനയ്ക്കിടെ അവര്‍ മുഖംമറച്ചാണു മുന്നിലെത്തിയതെന്നും സംസാരിക്കാനായില്ലെന്നും യുവാവ് പരാതിയില്‍ പറഞ്ഞു. 

ഹോര്‍മോണ്‍ പ്രശ്‌നത്തെ തുടര്‍ന്നാണു രോമം എന്നു യുവതി വാദിച്ചു. ഇതിന് ഫലപ്രദമായ ചികിത്സ കിട്ടുന്നില്ല. എന്നെ വീട്ടില്‍നിന്ന് പുറത്താക്കാനാണ് ഭര്‍ത്താവ് ഈ വാദം ഉന്നയിക്കുന്നതെന്ന് അവര്‍ പറഞ്ഞു.തുടര്‍ന്ന് ജഡ്ജി എന്‍.എം. കരോവാഡിയ കേസ് തള്ളുകയായിരുന്നു.