പെൺകുട്ടിയ്ക്ക് ഇയാൾ ഏതെങ്കിലും വിധത്തിലുള്ള സ്വകാര്യ സന്ദേശങ്ങൾ അയച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് പൊലീസ് പാസ്സ് വേർഡ് ചോദിച്ചത്. എന്നാൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് തന്റെ സന്ദേശങ്ങൾ പൊലീസ് അറിഞ്ഞാലോ എന്ന് കരുതിയാണ് ഫേസ്ബുക്ക് പാസ്സ് വേർഡ് നൽകാൻ വിസമ്മതിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ലണ്ടൻ: സ്കൂൾ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഫേസ്ബുക്ക് പാസ്സ് വേർഡ് നൽകാൻ തയ്യാറാകാത്ത യുവാവിന് ജയിൽശിക്ഷ. പെൺകുട്ടിയുെട മരണത്തിന് ഉത്തരവാദിയെന്ന് സംശയിച്ചാണ് പൊലീസ് ഇയാളോട് ഫേസ്ബുക്ക് പാസ്സ് വേർഡ് ചോദിച്ചത്. സ്റ്റീഫൻ നിക്കോളാസ് എന്ന യുവാവാണ് ജയിൽ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത്. പതിമൂന്ന് വയസ്സുകാരിയായ ലൂസി മക്ഹ്യൂ എന്ന പെൺകുട്ടിയെ കുത്തിക്കൊന്നത് ഇയാളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
പെൺകുട്ടിയ്ക്ക് ഇയാൾ ഏതെങ്കിലും വിധത്തിലുള്ള സ്വകാര്യ സന്ദേശങ്ങൾ അയച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് പൊലീസ് പാസ്സ് വേർഡ് ചോദിച്ചത്. എന്നാൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് തന്റെ സന്ദേശങ്ങൾ പൊലീസ് അറിഞ്ഞാലോ എന്ന് കരുതിയാണ് ഫേസ്ബുക്ക് പാസ്സ് വേർഡ് നൽകാൻ വിസമ്മതിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഈ ന്യായീകരണത്തെ കോടതി നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. പതിനാന് മാസത്തെ ജയിൽ ശിക്ഷയാണ് കോടതി നിക്കോളാസിന് വിധിച്ചത്.
ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതികളുടെ ഫോണിലെയും കംപ്യൂട്ടറിലെയും സ്വകാര്യ സന്ദേശങ്ങൾ പരിശോധിക്കാൻ അവകാശമുണ്ട്. കുറ്റകൃത്യം തടയുന്നതിന് വേണ്ടിയും പൊലീസ് ഉദ്യോഗസഥർക്ക് ഇവ പരിശോധിക്കാൻ അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒളിപ്പിക്കാൻ വേണ്ടിയാണ് പാസ്സ് വേർഡും മറ്റു സ്വകാര്യ വിവരങ്ങളും നൽകാൻ തയ്യാറാകാത്തതെങ്കിൽ അഞ്ചു വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണത്.
