കോഴിക്കോട്: കോഴിക്കോട് നാദാപുരം വളയത്ത് ജ്യേഷ്ഠന്‍റെ കുത്തേറ്റ് അനുജന്‍ മരിച്ചു. വിരുദ്ധ് രാമത്ത് സുബൈര്‍ (40) ആണ് മരിച്ചത്. കുടുംബ കലഹത്തെ തുടര്‍ന്നാണ് കുത്തിയത്. വൈകിട്ട് ഏഴരയോടയാണ് സംഭവം. ഇവരുടെ വീട്ടിലെ ആടിനെ അജ്ഞാത ജീവി ആക്രമിച്ചതുമായി ബന്ധപ്പെട്ടു സഹോദരന്‍ കുഞ്ഞമ്മദുമായി വാക്കേറ്റം നടന്നു.
ഇതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുഞ്ഞമ്മദ് സുബൈറിനെ കുത്തുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ സുബൈറിലെ കല്ലാച്ചിയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹാജറയാണ് സുബൈറിന്റെ ഭാര്യ. കുഞ്ഞമ്മദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
