മൊബെെൽ ഫോണിൽ മിന്നലിന്റെ ചിത്രമെടുക്കുന്നതിനിടെ തമിഴ്നാട് സ്വദേശി മിന്നലേറ്റ് മരിച്ചു

ചെന്നെെ: മൊബെെൽ ഫോണിൽ മിന്നലിന്റെ ചിത്രമെടുക്കുന്നതിനിടെ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. നാൽപത്തിമൂന്ന് വയസുകാരനായ രമേഷാണ് മിന്നലേറ്റ് മരിച്ചത്. തിരുവള്ളൂർ ജില്ലയിലെ സുഹ്യത്തിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. മൊബെെലിൽ മിന്നലിന്റെ ചിത്രമെടുക്കാൻ രമേഷ് പുറത്ത് പോയി നിൽക്കുകയായിരുന്നു. മിന്നലേറ്റ ആഘാതത്തിൽ ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മിന്നലേറ്റ് മുഖത്തും നെഞ്ചിനും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. രമേഷിന് ഭാര്യയും മകളുമുണ്ട്. മിന്നൽ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും മിന്നലിന്റെ ചിത്രമെടുക്കാൻ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.