ഭർത്താവ് ഭാര്യയെ കോടതി പരിസരത്തുവച്ച്‌ കുത്തിക്കൊന്നു
ഗുവഹാട്ടി: ഭർത്താവ് ഭാര്യയെ കോടതി പരിസരത്തുവച്ച് കുത്തിക്കൊന്നു. ആസം സ്വദേശിയായ പൂര്ണ നഹര് ദേഖയാണ് ഭാര്യയെ കുത്തിക്കൊന്നത്. സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ കേസില് വാദം കേള്ക്കാന് കോടതിയിലേക്ക് പോവുന്നതിനിടെയാണ് ഭാര്യയെ കുത്തി കൊന്നത്. പോക്കറ്റിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയുടെ നെഞ്ചിൽ ആഞ്ഞ് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മകളെ ബലാത്സംഗം ചെയ്തുവെന്ന കേസില് അറസ്റ്റിലായ പൂര്ണ നഹര് ദേഖ ഈയടുത്തായണ് ജാമ്യത്തിലിറങ്ങിയത്. താന് മകളെ ബലാത്സംഗം ചെയ്തിട്ടില്ല, ഭാര്യ വ്യാജപരാതി പൊലീസിൽ നൽകുകയായിരുന്നുവെന്ന് ദേഖ പറഞ്ഞു.
അത് കൊണ്ടാണ് ഭാര്യയെ കുത്തിയതെന്ന് ദേഖ പൊലീസിനോട് പറഞ്ഞു. പൊലീസ് ദേഖയെ അറസ്റ്റ് ചെയ്തു. ഒൻപത് മാസം മുമ്പാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്.
