ചണ്ഡീഗഡ്: കുഞ്ഞ് തന്റേതല്ലെന്ന സംശയത്തെതുടര്‍ന്ന് രണ്ടു വയസുകാരിയെ പിതാവ് മര്‍ദ്ദിച്ചുകൊലപ്പെടുത്തി. ചണ്ഡിഗഡിലെ സീലോണ്‍ കാലന്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവായ സിക്കന്ദര്‍ സിംഗ്(35) എന്ന ചിണ്ടയെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.

ഭാര്യ ജസ്ബീര്‍ കൗറിന് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയായതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഈ കുട്ടി ഉണ്ടായതിനു പിന്നാലെ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഭാര്യ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്.

ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞ ഇയാള്‍ ഭാര്യയുടെ സഹോദരിക്കും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു താമസിച്ചു വന്നത്. ഇവരുടെ ഒപ്പമായിരുന്നു രണ്ടു വയസ്സുകാരിയായ കുഞ്ഞും. സഹോദരി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജസ്‌വീന്ദര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കുഞ്ഞിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്.