സ്റ്റേഷനിലെ റെയില്‍വേ പൊലീസ് ഓഫീസിന് മുന്നില്‍ നിന്നായിരുന്നു ഇയാളുടെ ചെയ്തികള്‍
കൊല്ക്കത്ത: വനിതാ കംപാര്ട്ടമെന്റിന് മുന്നില് വച്ച് സ്വയംഭോഗം ചെയ്തയാളെ പിടികൂടാന് സഹായിച്ചത് ഫേസ്ബുക്ക് ലൈവ്. പശ്ചിമ ബംഗാളിലെ ബന്ഡേല് സ്റ്റേഷനിലാണ് സംഭവം. രാത്രി ഒന്നരയോടെ സ്റ്റേഷനിലെത്തിയ ഹൗറയ്ക്കുള്ള ട്രെയിനിന്റെ വനിതാ കംപാര്ട്ട്മെന്റിന് ജനാലക്കരികില് നിന്നായിരുന്നു ഇയാള് സ്വയംഭോഗം ചെയ്യാന് തുടങ്ങിയത്.
അമ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഇയാള് കംപാര്ട്ട്മെന്റിന് അകത്തിരുന്ന സ്ത്രീകളെ അശ്ലീഷ ചേഷ്ടകളും കാണിക്കാന് തുടങ്ങി. കംപാര്ട്ട്മെന്റില് ഉണ്ടായിരുന്ന വനിതകളിലൊരാള് മൊബൈല് ഫോണില് ചിത്രമെടുത്തിട്ടും ഇയാള് പിന്തിരിയാതെ വന്നതോടെയാണ് ഫേസ്ബുക്കില് ലൈവായി ഇയാളുടെ ചേഷ്ടകള് കാണിച്ചത്.
കംപാര്ട്ട്മെന്റിലെ സ്ത്രീകള് ശബ്ദമുണ്ടാക്കിയതോടെ റെയില്വേ പൊലീസ് സംഭവ സ്ഥലത്തെത്തി. പക്ഷേ പൊലീസിനെ കണ്ടതോടെ ഇയാള് സ്ഥലത്ത് നിന്ന് മുങ്ങി. സ്റ്റേഷനിലെ റെയില്വേ പൊലീസ് ഓഫീസിന് മുന്നില് നിന്നായിരുന്നു ഇയാളുടെ ചെയ്തികള് എല്ലാം തന്നെ. കംപാര്ട്ട്മെന്റിലെ സ്ത്രീകള് വീഡിയോ എടുക്കുന്നത് വരെ റെയില്വേ പൊലീസ് പ്രതികരിച്ചില്ലെന്ന് ആരോപണം ഉണ്ട്.
ഈ കാലത്ത് തെളിവുകള് ഇരയാക്കപ്പെടുന്നവര് നല്കാതെ ആരും വിശ്വസിക്കില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് വീഡിയോ ഫേസ്ബുക്ക് ലൈവില് വിട്ടതെന്നാണ് വീഡിയോ എടുത്ത യുവതിയുടെ പ്രതികരണം.
