Asianet News MalayalamAsianet News Malayalam

ട്രെയിനിലിരുന്ന് ഷേവ് ചെയ്തതിന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം; പ്രായച്ഛിത്തമായി56കാരന് കിട്ടിയത് ആരെയും അമ്പരപ്പിക്കും

സഹോദരനെ കാണാന്‍ പോകുമ്പോള്‍ ട്രെയിനില്‍ ഇരുന്ന് ക്ഷൗരം ചെയ്തതിന് വ്യാപകമായി പരിഹസിക്കപ്പെട്ട നിരാലംബന് സഹായപ്രവാഹം.  വീടും ജോലിയുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന അന്‍പത്താറുകാരനായ അന്റണി ടോറസ്  ന്യൂജഴ്സിയിലുള്ള സഹോദരനെ കാണാന്‍ പോവുന്നതിനിടെ ട്രെയിനില്‍ ഇരുന്ന് തയ്യാറാവുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായതോടെ രൂക്ഷ പരിഹാസവുമായി നിരവധിപ്പേര്‍ എത്തിയിരുന്നു. പരിഹാസം പരിധികള്‍ വിട്ടതോടെയാണ് ആന്റണിയെ മാധ്യമങ്ങള്‍ കണ്ടെത്തിയത്. ജോലി നഷ്ടപ്പെട്ട അവിവാഹിതനായ ആന്റണി തെരുവിലും പാലത്തിനുമടിയിലുമായാണ് ഏറെ നാളുകള്‍ താമസിച്ചിരുന്നത്. 

man mocked for shaving in train gets surprisng donation
Author
New Jersey, First Published Sep 21, 2018, 4:09 PM IST

ന്യൂജേഴ്സി: സഹോദരനെ കാണാന്‍ പോകുമ്പോള്‍ ട്രെയിനില്‍ ഇരുന്ന് ക്ഷൗരം ചെയ്തതിന് വ്യാപകമായി പരിഹസിക്കപ്പെട്ട നിരാലംബന് സഹായപ്രവാഹം.  വീടും ജോലിയുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന അന്‍പത്താറുകാരനായ അന്റണി ടോറസ്  ന്യൂജഴ്സിയിലുള്ള സഹോദരനെ കാണാന്‍ പോവുന്നതിനിടെ ട്രെയിനില്‍ ഇരുന്ന് തയ്യാറാവുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായതോടെ രൂക്ഷ പരിഹാസവുമായി നിരവധിപ്പേര്‍ എത്തിയിരുന്നു. പരിഹാസം പരിധികള്‍ വിട്ടതോടെയാണ് ആന്റണിയെ മാധ്യമങ്ങള്‍ കണ്ടെത്തിയത്. ജോലി നഷ്ടപ്പെട്ട അവിവാഹിതനായ ആന്റണി തെരുവിലും പാലത്തിനുമടിയിലുമായാണ് ഏറെ നാളുകള്‍ താമസിച്ചിരുന്നത്. 

ഒടുവില്‍ ഒരു ബന്ധുവിനെ ബന്ധപ്പെട്ടപ്പോഴാണ് ന്യൂ ജഴ്സിയിലുള്ള സഹോദരനെ കാണാന്‍ പോകാനുള്ള ടിക്കറ്റ് അയച്ചു തന്നത്. ട്രെയിനില്‍ കയറി കഴിഞ്ഞപ്പോഴാണ് മുഷിഞ്ഞ രൂപത്തില്‍ തന്നെ സഹോദരന്റെ കുടുംബാംഗങ്ങള്‍ കാണുന്നത് മോശമായി തോന്നിയതാണ് ട്രെയിനില്‍ ഇരുന്ന് ഷേവ് ചെയ്യാന്‍ ആന്റണിയെ പ്രേരിപ്പിച്ചത്. 

ആന്റണി ഷേവ് ചെയ്യുന്ന വീഡിയോ മൂന്നു മില്യണിലധികം ആളുകളാണ് കണ്ടത്. കണ്ടവരില്‍ ഏറിയ പങ്കും പൊതുമര്യാദകള്‍ പാലിക്കാത്ത പ്രവര്‍ത്തിയാണെന്ന് കടുത്ത വിമര്‍ശനമാണ് ആന്റണിക്ക് നേരെ ഉയര്‍ത്തിയത്. വീഡിയോ സഹോദരന്റെ പുത്രി ആന്റണിയെ വീഡിയോ കാണിക്കുക കൂടി ചെയതതോടെ മേലില്‍ ട്രെയനില്‍ യാത്ര ചെയ്യില്ലെന്ന തീരുമാനം എടക്കാന്‍ വരെ ആന്റണിയെ പ്രേരിപ്പിക്കുക കൂടി ചെയ്തു. വിമര്‍ശനം  അതിര് കടന്നപ്പോഴാണ് സംഭവത്തിലെ പിന്നിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ തിരഞ്ഞത്. 

ആന്റണി ടോറസിന്റെ ജീവിതാവസ്ഥ പുറത്ത് വന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ സഹായിക്കാനായിയെത്തിയത്. അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തും ധനസഹായം നല്‍കിയും നിരവധി പേരാണ് മുന്നോട്ട് വന്നത്. ഏകദേശം 27,43,790 രൂപയാണ് ആന്റണിയെ സഹായിക്കാനായി ലഭിച്ചത്.  എന്തായാലും ആളുകളുടെ വിമര്‍ശനം സൃഷ്ടിച്ച മുറിവുകളില്‍ നിന്ന് ആന്റണി വിമുക്തനാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios