സംഭവം നടന്ന ദിവസം രാത്രി 11.30ന് മലാദിൽ വച്ച് ഇരുവരും കണ്ടുമുട്ടുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് ലൈംഗിക ബന്ധത്തിന് നൂര്‍ മുഹമ്മദ് അസ്ലമിനെ നിർബന്ധിച്ചു. എന്നാൽ നൂര്‍ മിഹമ്മദിന്റെ ആവശ്യം അസ്ലം നിരസിച്ചു.
മുംബൈ: ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. അസ്ലം മുഹമ്മദ് ഷെയ്ഖ് (35) എന്നയാളാണ് കൊല്ലപ്പെട്ടത്. മലാദിലെ പത്താൻവാടിയ്ക്ക് സമീപം കൈലാസ് ഗ്രാനൈറ്റ് ആൻഡ് മാർബിൾ സ്റ്റോറിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കേസിൽ 19കാരനായ നൂർ മുഹമ്മദ് ഷക്കീൽ ഉല്ലാ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കളായ അസ്ലമും നൂർ മുഹമ്മദും മയക്ക് മരുന്ന് അടിമകളായിരുന്നു. ഇരുവരും ഒരുമിച്ചാണ് എന്നും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നത്. സംഭവം നടന്ന ദിവസം രാത്രി 11.30ന് മലാദിൽ വച്ച് ഇരുവരും കണ്ടുമുട്ടുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലൈംഗിക ബന്ധത്തിന് നൂര്‍ മുഹമ്മദ് അസ്ലമിനെ നിർബന്ധിച്ചു. എന്നാൽ നൂര്‍ മിഹമ്മദിന്റെ ആവശ്യം അസ്ലം നിരസിച്ചു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും അസ്ലമിനെ നൂര്‍ മുഹമ്മദ് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കുരാർ പൊലീസ് നൂര്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഇയാളെ ബോറിവാളി കോടതിയിൽ ഹാജരാക്കി. മുംബൈ അക്കുറാലി റോഡ് നിവാസിയാണ് അസ്ലം.
