ജമ്മു: 13 കുട്ടികളുടെ പിതാവ് പത്തുവയസുകാരിയെ പീഡനത്തിനിരയാക്കി. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിച്ചതിനെ തുടർന്നു കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിനെ സമീപിച്ചത്.
25 ദിവസങ്ങൾക്കു മുന്പ് ജമ്മു കാഷ്മീരിലെ ജമ്മുവിലായിരുന്നു സംഭവം. 52 കാരനായ ആളാണ് പ്രതിയെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും ജമ്മു ഡിഎസ്പി റിയാസ് താന്ത്രേ അറിയിച്ചു. രണ്ടു ഭാര്യമാരിലായി ഇയാൾക്കു 13 കുട്ടികളുണ്ടെന്നും പോലീസ് അറിയിച്ചു. പീഡനത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
