രക്ഷിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ട്  പോവുകയായിരുന്നു പൂനെയിലെ ലോണി കല്‍ബോറിലാണ് സംഭവം 

പൂനെ: ഇരുപത്തിരണ്ട് വയസുകാരൻ ഒരു വയസുകാരിയെ പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊന്നു. പൂനെയിലെ ലോണി കല്‍ബോറിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് മാല്‍ഹരി മന്‍സോദെ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കവേയാണ് കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയത്. പ്രതി കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ കണ്ടെത്തിയിരുന്നു. ഇത് പ്രതിയെ പിടിക്കാന്‍ പൊലീസിന് സഹായകമായി.

കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ പൊലീസിൽ രാതി തന്നെ പരാതി നൽകിയിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം സമീപപ്രദേശത്തുനിന്ന് കണ്ടെടുത്തു. വൈദ്യപരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തല നിലത്തടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞിട്ടുണ്ട്.ചോദ്യം ചെയ്യലില്‍, കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.